Breaking News

19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചു;ഒരു മരണം കൂടി; മരണം എട്ടായി

കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു, മരണം എട്ടായി. ബംഗാളില്‍  ചികില്‍സയിലായിരുന്ന 57കാരനാണ് മരിച്ചത്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 415 ആയി.  രോഗം മാറിയവര്‍ 23.

12 സ്വകാര്യ ലാബുകള്‍ക്കുകൂടി പരിശോധനയ്ക്ക് അനുമതി നല്‍കി. 15000 കേന്ദ്രങ്ങളില്‍  സാംപിളുകള്‍ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്  കൗണ്‍സിലിങ് നല്‍കും. 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു, 6 സംസ്ഥാനങ്ങള്‍ ഭാഗികമായും അടച്ചിട്ടു. 

നാളെ അര്‍ധരാത്രി  മുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. കാര്‍ഗോ വിമാനസര്‍വീസിന് ഇത് ബാധകമല്ല. 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top