മുംബൈ: പ്രമുഖ സ്വര്‍ണ വ്യാപാരിയുടെ മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരായ രണ്ടുപേരടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നര്‍സാറാം ദേവസി(20) ഇയാളുടെ അമ്മാവനായ ദീപാറാം(35) എന്നിവരും ഇവരില്‍നിന്ന് സ്വര്‍ണം വാങ്ങിയ ചെറുകിട ജ്വല്ലറി ഉടമകളുമാണ് പിടിയിലായത്. കഴിഞ്ഞ നാലുമാസത്തിനിടെ വിവിധ ഘട്ടങ്ങളിലായാണ് വീട്ടുജോലിക്കാരായ രണ്ടുപേര്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ചത്. സ്വര്‍ണ വ്യാപാരിയുടെ മുംബൈ ഇംപീരിയല്‍ ടവറിലെ ഫ്ളാറ്റിലാണ് മോഷണം നടന്നത്. വര്‍ഷങ്ങളായി ദീപാറാം ഇവിടത്തെ ജോലിക്കാരനാണ്. അതിനാല്‍തന്നെ ഇയാളുടെ കുടുംബാംഗങ്ങളുമായി വ്യാപാരിയും കുടുംബവും അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു. ഈ വിശ്വാസ്യത മുതലെടുത്താണ് പ്രതികള്‍ മോഷണം നടത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ