യുകെ: അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തല കത്തിയും കത്രികയും ഉപയോഗിച്ച് തലയറുത്ത് തലച്ചോറ് പുറത്തെടുത്തു. ശേഷം ബാഗിലാക്കി സുഹൃത്തിന്റെ മുന്നില്‍വച്ച് പുറത്തെടുത്ത് ഉമ്മ നല്കി. യുകെയിലെ അഷിങ്ടണിലാണ് സംഭവം. വീട്ടില്‍വെച്ച് 36 കാരിയായ മകള്‍ അമ്മയെ അടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷമാണ് തലയറുത്ത് തലച്ചോറ് പുറത്തെടുത്തത്. പിന്നാലെ ഛേദിച്ചെടുത്ത തല കാരിയര്‍ ബാഗിലാക്കി കുടുംബ സുഹൃത്തിന്റെ അടുത്തെത്തി. ബാഗില്‍ നിന്ന് തല പുറത്തെടുത്ത് ഉമ്മ നല്കി. 73-കാരിയായ അമ്മയുടെ തലയില്ലാത്ത മൃതശരീരം വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഈ വീട്ടില്‍ നിന്ന് തന്നെയാണ് ഒളിഞ്ഞിരുന്ന മകളെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ വിചാരണ നടക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ