കൊച്ചി: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍.ജി.ശ്രീമോനെ സസ്പെന്‍ഡ് ചെയ്തു. സിഐയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നടപടി.
കേസുകളില്‍ വ്യാപകമായി ഇടപെട്ട് പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്പെന്ഷന് ആവശ്യപ്പെട്ടത്. ഇടുക്കി സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ പരാതി പരിഗണിച്ചാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉത്തരവ് പുറപ്പെടുവിച്ചത്. 30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നല്കി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ