Entertainment

പൃഥ്വി ഇന്ത്യ വിട്ടു; എവിടേക്കെന്നറിയില്ല; ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും ഒപ്പം ജീവിതം

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി നടൻ പൃഥ്വിരാജ് ഇന്ത്യ വിട്ടു. പൃഥ്വി വിദേശത്തേയ്ക്ക് യാത്ര തിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിദേശത്ത് എവിടേക്കാണ് പൃഥ്വി യാത്ര തിരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പൃഥ്വിയുടെ അടുത്ത സുഹൃത്തുക്കൾക്കുപോലും ഏത് സ്ഥലമാണെന്ന് കൃത്യമായ ധാരണയില്ല.
കഠിനമായ മെയ്ക്കോവറിന്റെ അവസാന ഘട്ടത്തിനായി താന്‍ രാജ്യത്ത് മാറി നില്‍ക്കുകയാണെന്ന് അറിയിച്ച് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. തനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണെന്നും മെയ്ക്കോവറിന്റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം കാണേണ്ട ഒന്നാണെന്നാണെന്നും പ്രേക്ഷകരോടായി പൃഥ്വി പറഞ്ഞിരുന്നു.
സിനിമയുടെ അടുത്ത ഷെഡ്യൂൾ തുടങ്ങുന്നതിന് മുമ്പുള്ള പതിനെട്ട് ദിവസം അൾജീരിയയിൽ ആടുകളും ഒട്ടകങ്ങളും മാത്രം അടങ്ങിയ ഫാം ഹൗസിലായിരിക്കും പൃഥ്വി താമസിക്കുകയെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതും മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത്.
ജോര്‍ദ്ദാനില്‍ ആണ് ഇനി അടുത്ത ഷെ‍ഡ്യൂൾ തുടങ്ങുന്നത്. മാര്‍ച്ച് 16 മുതല്‍ മേയ് 16 വരെ രണ്ട് മാസത്തെ ചിത്രീകരണമാണ് ജോർദാനിൽ പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസം അൾജീരിയയിലും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top