ഹൈദരാബാദ്: ഭാര്യയെയും രണ്ട്മക്കളെയും വിഷം നല്കി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പ്രദീപാണ് കുടുംബത്തെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ സ്വാതിയുടെയും രണ്ടും, ആറും വയസ്സുള്ള മക്കളുടെ മൃതദേഹം കിടപ്പു മുറിയിലാണ് പൊലീസ് കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചയോ ആകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ഭാര്യയും മക്കളും കഴിക്കാനിരുന്ന ആഹാരത്തില്‍ പ്രദീപ് വിഷം കലര്‍ത്തുകയും പിന്നീട് അതേ വിഷം തന്നെ പ്രദീപ് കഴിക്കുകയുമാകാം ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.