കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ എഴുപതുകാരന് മരിച്ചു. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ രണ്ടായി. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.
യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേര്‍ക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനില്‍ ഞായറാഴ്ച മാത്രം 11 പേര് കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്ലന്‍ഡിലും, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 21 പേര് രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത്. 1694 പേര് ചികിത്സയിലുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR