അവിനാശി അപകടത്തില്‍ ആശ്രിതര്‍ക്കുള്ള ക്ലെയിം തുക മണിക്കൂറുകള്‍ക്കുള്ളില്‍ നല്കി പോളിസി രംഗത്ത് മികവ് തെളിയിച്ചിരിക്കുകയാണ് എല്‍ഐസിയെന്ന് മാനേജിങ് ഡയറക്ടര്‍ ടി.സി സുശീൽ കുമാര്‍. അപകടത്തില്‍ മരിച്ച 19 പേര്‍ക്കും ഔപചാരിക നടപടികള്‍ ഒന്നും ഇല്ലാതെതന്നെ ക്ലെയിം തുക നല്‍കാനായി എല്‍ഐസി അവരുടെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചു. ഇതുപോലുള്ള വലിയ ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതരില്‍ ഭൂരിഭാഗം പേര്‍ക്കും ക്ലെയിം തുക വേഗത്തില്‍ നല്കാന് സാധിച്ചു എന്നത് ഇന്‍ഷുറന്‍സ് രംഗത്ത് എല്ഐസിയോടുള്ള ജനങ്ങളുടെ വലിയ അടുപ്പത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്‍ഐസിയില്‍ മറ്റു സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോള്‍ വളരെയധികം നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. 5 ഡിവിഷനുകളിലായി പ്രീമിയം വളര്‍ച്ചയില്‍ 35 % നേട്ടമാണ് കേരളത്തില്‍ കൈവരിച്ചത്. എല്‍ഐസിയുടെ പുതിയ രണ്ട് മാര്‍ക്കറ്റ് ലിങ്ക്ഡ് പോളിസീസ് മാര്‍ച്ചില്‍ തുടങ്ങുമെന്നും ഇതിലൂടെ ഷെയര്‍ മാര്‍ക്കറ്റ് വളര്‍ച്ച വിപുലീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആവശ്യാനുസരണം ഏത് തരത്തിലുള്ള പോളിസിയും തിരഞ്ഞെടുക്കാന്‍ 100 % ആത്മാര്‍ഥതയോടുകൂടി നില്കുമെന്നത് കഴിഞ്ഞ 63 വര്‍ഷമായി തെളിയിച്ചിരിക്കുകയാണ് എല്‍ഐസി.