കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി സന്ദീപ് സേവ്യറിന്റെ മൃതദേഹമാണ് അഡൂര്‍ക്കടവ് ഭാഗത്ത് വെച്ച് നാട്ടുകാരും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി. നീന്തുന്നതിനിടെ അഡൂര്‍ക്കടവ് ഭാഗത്ത് വെച്ച് സന്ദീപ് മുങ്ങിത്താഴുകയായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx