വീഡിയോ കോള്‍ വഴി നടത്തിയ വിവാഹ നിശ്ചയം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ വിവാഹ നിശ്ചയം നടത്തി വൈറലായത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. യുവതിയെ തിലകമണിയിക്കുന്ന ചടങ്ങില്‍ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്ക്രീനിലാണ് അണിയിച്ചത്.
പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ചെയ്യപ്പെടുന്നത്.