Latest News

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ഥാനക്കയറ്റം: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള ക്വാട്ടകളും സംവരണവും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. ക്വാട്ട നല്‍കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാവില്ലെന്നും സര്‍ക്കാര്‍ ജോലികളില്‍ നിശ്ചിത സമുദായങ്ങളുടെ പ്രാതിനിധ്യത്തിലെ അസന്തലുതാവാസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ കൂടാതെ സംസ്ഥാനങ്ങള്‍ക്ക് അത്തരം വ്യവസ്ഥകള്‍ നിര്‍മിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പില്‍ അസി. സിവില്‍ എന്‍ജിനീയര്‍ തസ്തികയില്‍ സ്ഥാനക്കയറ്റത്തിനു എസ്സി/എസ്ടി വിഭാഗത്തിനു സംവരണം നല്‍കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്.

അതേസമയം സുപ്രീംകോടതി ഇടപ്പെടല്‍ ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മൗലികാവകാശങ്ങളില്‍മേലുള്ള കടന്നുകയറ്റമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പറഞ്ഞു. ഇത് രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുകുള്‍ വാസ്‌നിക് കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top