Cricket

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

ഓക്ലാന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യ ന്യൂസിലന്‍ഡിനോട് 22 റണ്‍സിന് പരാജയപ്പെട്ടു. ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ പരമ്പര കൈവിടുന്നത് ആദ്യമായാണ്. 274 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റുകള്‍ നഷ്ടമായി. 37 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 174 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജ(47 പന്തില്‍ 26 റണ്‍സ്), നവ്ദീപ് സെയ്‌നി(48 പന്തില്‍ 27 റണ്‍സ്) എന്നിവരാണ് ക്രീസില്‍.

അര്‍ധ സെഞ്ച്വറിയോടെ ശ്രേയസ് അയ്യര്‍(57 പന്തില്‍ 52) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. പൃഥ്വി ഷാ( 19 പന്തില്‍ 24 റണ്‍സ്), മായങ്ക് അഗര്‍വാള്‍( അഞ്ച് പന്തില്‍ മൂന്ന്) എന്നിവരാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത്. വിരാട് കോഹ്ലി( 25 പന്തില്‍ 15 റണ്‍സ്)ക്കും തിളങ്ങാനായില്ല. ശ്രദ്ധൂല്‍ താക്കൂറിനും(15 പന്തില്‍ 18 റണ്‍സ്) പിടിച്ചു നില്‍ക്കാനാകാതെ മടങ്ങുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കീവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് അടിച്ചു. എട്ടു വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസിലാന്‍ഡിനെ റോസ് ടെയ്‌ലറാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പേസ് ബൗളറായ കെയ്ല്‍ ജാമിസണ്‍- ടെയ്‌ലര്‍ സഖ്യമാണ് ഒന്‍പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ജാമിസണ്‍ 24 പന്തില്‍ 25 റണ്‍സ് അടിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top