തമിഴില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം യോഗി ബാബു വിവാഹിതനായി. ഇന്ന് രാവിലെയാണ് വെല്ലൂര്‍ സ്വദേശിയായ മഞ്ജു ഭാര്‍ഗവിയുമായി താരത്തിന്റെ വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുത്താണിയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഹാസ്യ, ഉപനായക വേഷങ്ങള്‍ക്കൊപ്പം വിവിധ ചിത്രങ്ങളില്‍ നായകനായും യോഗി ബാബു എത്തിയിട്ടുണ്ട്. താരം ഇപ്പോള്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധനുഷിന്റെ ‘കര്‍നാന്‍’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്