തൃശൂര്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെയും നില തൃപ്തികരം. സംസ്ഥാനത്ത് 1999 പേര് നിരീക്ഷണത്തിലാണ്. 75 പേര് ആശുപത്രിയിലും 1924 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. 106 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ സ്ഥിതി മെച്ചപ്പെട്ടതായും ജില്ലയില്‍ 20 പേര് കൂടി നിരീക്ഷണത്തിലാണെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. 30 സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധനയ്ക്ക് അയച്ചുവെന്നും മന്ത്രി അറിയിച്ചു.
കൊറോണ വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയെന്നും മന്ത്രി പറഞ്ഞു.