കൊല്ലം: കേരളത്തില്‍ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനില്‍നിന്നാണ് വിദ്യാര്‍ഥി എത്തിയതെന്നും വിദ്യാര്‍ത്ഥിക്കു നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്ക് രോഗബാധ സംബന്ധിച്ച് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക നിഗമനം മാത്രമാണ് ഉണ്ടായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ കൊറോണബാധ ആലപ്പുഴയിൽ, പ്രാഥമിക നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി
By
February 2, 2020 11:32 am