Kerala

കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനി തൃശ്ശൂരില്‍ ചികിത്സയില്‍

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി ചികത്സയില്‍ കഴിയുന്നത് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥി ഉള്ളത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

രോഗലക്ഷണമുള്ളവര്‍ ചികിത്സതേടണമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി ഉടന്‍ തൃശ്ശൂരില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. കേരളത്തിലിപ്പോള്‍ 896 പേര്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും. പനിയും ചുമയുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തുന്നവര്‍ ജാഗ്രത പാലിക്കണം. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉടനെ തൃശൂരിലേക്കു പുറപ്പെടും. ഭാവികാര്യങ്ങള്‍ അവിടെവെച്ച്‌ യോഗം ചേര്‍ന്ന് തീരുമാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top