കൊച്ചി: തൃപ്പൂണിത്തുറ നടക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ ആളുകള്‍ക്കിടയിലേക്ക് പടക്കം വീണുപൊട്ടി പതിനേഴ് പേര്‍ക്ക് പരിക്ക്. ഉത്സവത്തിനിടെയായിരുന്നു സംഭവം. രാത്രി എട്ടിന് വെടിക്കെട്ട് നടക്കുമ്പോള്‍ വെടിമരുന്ന് നിറച്ച ഒരു കുറ്റി ചെരിഞ്ഞ് വീണതാണ് അപകടത്തിനു കാരണമായത്.
കുറ്റിയില്‍നിന്ന് പടക്കം ആളുകള്നിന്നിരുന്ന ഭാഗത്തേക്ക് തെറിച്ചുവീണുപൊട്ടി. അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്.
തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; പതിനേഴ് പേര്‍ക്ക് പരിക്ക്
By
January 29, 2020 11:21 pm