Kottayam

കളഞ്ഞു കിട്ടിയ സ്വര്‍ണ മോതിരം ഉടമസ്ഥന് തിരിച്ചു നല്‍കി മാതൃകയായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി

മാന്നാര്‍: റോഡില്‍ കിടന്നു കിട്ടിയ സ്വര്‍ണ മോതിരം ഉടമസ്ഥന് തിരിച്ചു നല്‍കി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മാതൃകയായി. മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗവും വിമുക്ത ഭടനുമായ മാന്നാര്‍ കുട്ടംപേരൂര്‍ മകയിരം വീട്ടില്‍ ശ്രീജിത്ത് സൗമ്യ ദമ്പതികളുടെ മകന്‍ സൂര്യജിത്തിനാണ് മോതിരം കളഞ്ഞു കിട്ടിയത്. മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ ദേവി ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള റോഡില്‍ കിടന്നു കിട്ടിയ മോതിരമാണ് സൂര്യജിത്ത് ഉടമസ്ഥന് തിരിച്ചു നല്‍കിയത്.

സൂരജിത്തും അമ്മയും കൂടി ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയാണ് മോതിരം കണ്ടത്. ഉടന്‍ തന്നെ അത് അമ്മയെ ഏല്‍പ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ അമ്മ മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീം രക്ഷാധികാരി രാജീവ് പരമേശ്വരനെയും സെക്രട്ടറി അന്‍ഷാദിനെയും വിളിച്ചു വിവരം പറയുകയും അവരെത്തി മോതിരം മാന്നാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട മോതിരത്തിന്റെ ഉടമസ്ഥന്‍ ചെന്നിത്തല കാരാഴ്മ ഷാരോണ്‍ വില്ലയില്‍ പ്രമോദ് മാത്യൂസ് മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീമിന്റെ നമ്പറില്‍ ബന്ധപ്പെട്ടു. മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി അഡിഷണല്‍ എസ്‌ഐമാരായ ബഷീറുദ്ധീന്‍, രാജു മാന്നാര്‍ എമര്‍ജന്‍സി റെസ്‌ക്യു ടീമംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉടമസ്ഥന്‍ മോതിരം ഏറ്റുവാങ്ങി. ഈ ചെറിയ പ്രായത്തില്‍ കാണിച്ച സത്യസന്ധതയ്ക്ക് സൂര്യജിത്തിനെ മാന്നാര്‍ പോലീസ് അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top