മുണ്ടക്കയം: സിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍
മുണ്ടക്കയത്ത് നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 22,23,24 തീയതികളിലാണ് സിഒഎ സംസ്ഥാന സമ്മേളനം നടക്കുക.