കൊച്ചി: യുഎപിഎ കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും. കേരള പോലീസില്‍ നിന്ന് അന്വേഷണമേറ്റെടുത്ത എന്‍ഐഎ പ്രതികളായ അലന് ഷുഹൈബിനെയും, താഹ ഫസലിനെയും ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചത്തെ കസ്റ്റഡിയപേക്ഷയാണ് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍ ഐഎ കോടതിയില്‍ അറിയിച്ചിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് പോലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലന് ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)