തൃശൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി. ബലറാം (72) അന്തരിച്ചു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് നിയമസഭയില്‍ എത്തിയത്. പിന്നീട് കെ. മുരളീധരന് മത്സരിക്കാനായി എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ വി. ബലറാം അന്തരിച്ചു
By
January 18, 2020 10:32 am