Breaking News

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി: കേരള സര്‍ക്കാരിന് മുകളില്‍ റസിഡന്റ് ഇല്ലെന്ന് വിമര്‍ശനം

മലപ്പുറം: ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേരള ഗവര്‍ണര്‍ ഒരുകാര്യം മനസിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യവ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റണം. പണ്ട് നാട്ടുരാജക്കന്‍മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭയുടെ മേല്‍ അത്തരം റസിഡന്റുമാര്‍ ഇല്ലായെന്നത് ഓര്‍ക്കുന്നത് നല്ലതാണ്’ – ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയായി പിണറായി പറഞ്ഞു.സിപിഎമ്മിന്റെ ഭരണഘടന സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top