തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷ എഴുതണമെങ്കില്‍ ജോലി രാജിവെച്ച് എഴുതട്ടെയെന്ന് പൊതുഭരണവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്കിയ ശിപാര്‍ശയില്‍ പറയുന്നു. സര്‍ക്കാര്‍ ജോലിയില്‍ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണ്. പരീക്ഷ എഴുതാന്‍ താല്പര്യമുള്ളവര്ക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കില്‍ ഇവര്‍ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ശിപാര്‍ശയില്‍ പൊതുഭരണവകുപ്പ് സെക്രട്ടറി പറയുന്നു.
കെഎഎസ് പരീക്ഷയ്ക്കായി സെക്രട്ടറിയേറ്റില്‍ അവധിയെടുത്ത് ഉദ്യോഗസ്ഥര്‍; അയോഗ്യരാക്കുമെന്ന് സര്‍ക്കാര്‍
By
January 16, 2020 5:12 pm