നീരജ് മാധവ് പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതമന്റെ രഥം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ആനന്ദ് മേനോന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍
പുണ്യ എലിസബത്ത് ബോസ് ആണ് നായിക.
രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, വത്സല മേനോന്, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവര്‍ക്കൊപ്പം കൃഷ്ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. കിച്ചാപ്പൂസ് എന്റെര്റ്റൈന്മെന്റ്സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി. അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ശര്‍മയാണ് ക്യാമറ ചെയുന്നത്. നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം.