Breaking News

ജെഎന്‍യു ക്യാമ്പസില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് പരിക്ക്

ഡല്‍ഹി: ജെഎന്‍യു ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.  ഫീസ്‌ വര്‍ദ്ധനവില്‍ പ്രതിഷേധിച്ചവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍ ജെഎന്‍യുവിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് തന്നെ മര്‍ദ്ദിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ചു. അധ്യാപര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.കാമ്ബസിന്പുറത്ത് നിന്നുള്ളവരും മര്‍ദ്ദിച്ചെന്നാണ് ഇടത് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറയുന്നത്. അന്‍പതോളം പേരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.മുഖം മൂടി ധരിച്ചവരാണ് അക്രമം നടത്തിയതെന്ന് ഐഷി ഘോഷ് ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെ പറഞ്ഞു. വിദ്യാര്‍ഥി യുണിയന്‍ ഭാരവാഹികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top