ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ട്വി ട്വന്റി പരമ്പരയ്ക്ക് ഇന്ന് ഗുവാഹത്തില്‍ തുടക്കം. ആദ്യ ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡുകളാണ്. പരിക്ക് മാറി ബുംറയും ധവാനും എത്തുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ടെങ്കിലും കളിക്കാനാവുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. ബംഗ്ലാദേശിനും വിന്‍ഡീസിനുമെതിരായ ടി20 ടീമില്‍ സഞ്ജുവുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. രോഹിത്തിന് വിശ്രമം അനുവദിച്ചതിനാല്‍ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം. ആസ്ട്രേലിയയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക ഇന്ത്യയിലെത്തുന്നത്. ബാറ്റ്സ്മാന്മാര് ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നതാണ് മലിംഗ നയിക്കുന്ന ലങ്കന്‍ ടീമിന്റെ പ്രധാന പോരായ്മ. മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിലുള്ളത്.
ടി ട്വന്റി പരമ്പരയില്‍ ഇന്ത്യ; ആദ്യ കളി ഇന്ന് ശ്രീലങ്കയ്ക്കെതിരെ
By
January 5, 2020 9:25 am