Latest News

ഇര്‍ഫാന്‍ പത്താന്‍ വിരമിച്ചു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 35കാരനായ താരം ഇനി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ഉണ്ടായിരിക്കില്ല. ഇന്ത്യക്ക് വേണ്ടി ലോകകപ്പില്‍ അടക്കം കളിച്ചിട്ടുള്ള താരമാണ്. 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിന മത്സരങ്ങളും 24 ട്വി20യും ഇര്‍ഫാന്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്സിയില്‍ ആകെ 301 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ 31 ശരാശരിയില്‍ 1105 റണ്‍സും ഏകദിനത്തില്‍ 1544 റണ്‍സും ഇര്‍ഫാന്‍ നേടിയിട്ടുണ്ട്. അവസാനമായി 2012 ഒക്ടോബറില്‍ ആയിരുന്നു ഇന്ത്യക്കായി കളിച്ചത്. 2006ല്‍ പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ഹാട്രിക്ക് നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. 2007 ട്വി20 ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചും ആയിരുന്നു ഇര്‍ഫാന്‍. ഇപ്പോള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ടീമിന്റെ ഉപദേശകനാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top