തിരുവനന്തപുരം: പിരിവു നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാറശാല ഇഞ്ചിവിള ചെമ്മതട്ടുവിള പുത്തന്‍വീട്ടില്‍ ഷിബി(24) നെയാണ് പോലീസ് പിടികൂടിയത്. പ്രധാന പ്രതിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ പ്രദീപിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ പിടിക്കാനായി അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. കാരളി സ്വദേശിയും ചക്കകച്ചവടക്കാരനുമായ സെന്തിലിനെയാണ് ഓട്ടോറിക്ഷ കയറ്റി ഇവര്‍ വധിക്കാന്‍ ശ്രമിച്ചത്.
യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
By
January 4, 2020 5:12 pm