തിരുവനന്തപുരം: മലയാളികള്‍ എന്നു കേട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണെന്ന് മന്ത്രി എകെ ബാലന്. റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എകെ ബാലന്റെ പ്രതികരണം. പത്മ അവാര്‍ഡിന് കേരളം നല്കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണെന്നും എംടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മലയാളിയെന്നാല് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാര്‍, മന്ത്രി പറഞ്ഞു.