Latest News

രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്; പൗരത്വ നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയം ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: രാജ്യസഭ അവകാശ സമിതി യോഗം ഇന്ന്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കിയത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നല്‍കിയ അവകാശ ലംഘന നോട്ടീസ് യോഗത്തില്‍ ചര്‍ച്ചയായേക്കും. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്നും നിയമസഭ പ്രമേയം അവകാശ ലംഘനമാണെന്നുമാണ് ജിവിഎല്‍ നരസിംഹറാവു എംപി നല്‍കിയ നോട്ടീസില്‍ പറയുന്നത്. നിയമസഭ പാസ്സാക്കിയ പ്രമേയമായതിനാല്‍ മുഖ്യമന്ത്രിയെക്കാള്‍ ഉത്തരവാദിത്തം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമിതിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top