കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്. രണ്ടാം പ്രതി എം എസ് മാത്യു, മൂന്നാം പ്രതി പ്രജികുമാര്‍, നാലാം പ്രതി മനോജ് എന്നിവരാണ് മറ്റ് 3 പ്രതികള്‍. 246 സാക്ഷികളുമുണ്ട്. കേസില്‍ മാപ്പ് സാക്ഷികളില്ല. റോയ് തോമസ് വധക്കേസില്‍ ഡിഎന്‍ഐ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈയ്യില്‍ വെയ്ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു.
കൂടത്തായി കൊലപാതക പരമ്പര: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
By
January 1, 2020 4:07 pm