കോഴിക്കോട് പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. കോഴിക്കോട് വേളം പഞ്ചായത്തംഗം ലീല ആര്യന്ങ്കാവലിനെയാണ് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വേളം സ്വദേശി ടി ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ലീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയില്‍ വീട് നിഷേധിച്ചു എന്നാരോപിച്ചാണ് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ബാലന്റെ ഭാര്യക്ക് നേരത്തെ വീട് നല്‍കിയിട്ടുണ്ട് എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല്‍ താന്‍ വേറെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പട്ടികയില്‍ പേരുണ്ടെന്നുമാണ് ബാലന് പറയുന്നത്. സിപിഎം അനുഭാവിയാണ് ബാലന്. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗമാണ് ലീല.
കോഴിക്കോട് പഞ്ചായത്തംഗത്തെ തീകൊളുത്താന്‍ ശ്രമം
By
January 1, 2020 2:34 pm