Breaking News

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഉദ്യോഗ സംവരണം; ശുപാര്‍ശ അംഗീകരിച്ചു

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ഉദ്യോഗ സംവരണം നല്‍കുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്ത എല്ലാവര്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ഉണ്ടാകും. ഇക്കാര്യം സംബന്ധിച്ച്‌ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.

ഇതിന്റെ വിവിധ മാനദണ്ഡങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളാണ് സര്‍ക്കാരിന്റെ നിയമവകുപ്പ് ചെറിയ ഭേദഗതികളോടെ അംഗീകരിച്ചിരിക്കുന്നത്. നിലവിലെ സംവരണത്തിന് അര്‍ഹതയില്ലാത്തവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. സംവരണം സംബന്ധിച്ച്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രത്യേക മാനദണ്ഡങ്ങളും രൂപീകരിച്ചിട്ടുണ്ട്.

സംവരണം ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധി വര്‍ദ്ധിപ്പിച്ച്‌ കൊണ്ടാണ് സര്‍ക്കാര്‍ ശുപാര്‍ശകള്‍ അംഗീകരിച്ചത്. എന്‍.എസ്.എസും മറ്റും വാര്‍ഷിക വരുമാനത്തിന്റെ കാര്യം സംബന്ധിച്ച്‌ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘടനയുടെ വിമര്‍ശനം കൂടി കണക്കിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ ശുപാര്‍ശകള്‍ അംഗീകരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top