വാല്പരൈസോ: ചിലിയന്‍ നഗരമായ വാല്പരൈസോയില് കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. 150 ലേറെ വീടുകള്‍ കത്തിനശിച്ചു. ഇതിനെ തുടര്‍ന്ന് ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ 445 ഏക്കര്‍ വിഴുങ്ങി. തീ പൂര്‍ണ നിയന്ത്രണ വിധേയമാക്കാന്‍ വനപാലകര്‍ ശ്രമം തുടരുകയാണ്. ഉയര്‍ന്ന താപനിലയും ശക്തമായ കാറ്റും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ചിലിയില്‍ കാട്ടുതീ; 150 വീടുകള്‍ കത്തിനശിച്ചു
By
December 26, 2019 9:48 am