ഓസ്ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സില്‍ ഒരാള്‍ മരിച്ചു. ഇതോടെ, സെപ്റ്റംബര്‍ മുതലുള്ള കണക്കനുസരിച്ച് കാട്ടുതീയെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് അവധി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചിട്ടുണ്ട്.ആയിരക്കണക്കിന് ഏക്കര്‍ കാട് കാട്ടുതീയില്‍ കത്തിനശിച്ചു.