ലക്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഫിറോസാബാദില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് ഇന്നലെ രാത്രിയില്‍ മരിച്ചത്. ഫിറോസാബാദ്, മീററ്റ്, സംഭാല്‍, ബിജ്നോര്‍ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷത്തിലാണ് മരണങ്ങളേറെയുണ്ടായത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു.
പൗരത്വ പ്രതിഷേധം: യുപിയില്‍ മരിച്ചവരുടെ എണ്ണം 20 ആയി
By
December 25, 2019 2:45 pm