പത്തനംതിട്ട: ശബരിമലയിലെ ഭക്തജനതിരക്ക് തുടരുന്നു. തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പത്തനംതിട്ട, ളാഹ, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തടയുന്നുണ്ട്. ദര്‍ശനം നടത്തിയ തീര്‍ത്ഥാടകര്‍ തിരിച്ചിറങ്ങുന്നതിനനുസരിച്ചാണ് ഭക്തരെ മലകയറാന്‍ അനുവദിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് ലക്ഷം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്നാണ് കണക്ക്.
ശബരിമലയില്‍ ഭക്തജനതിരക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും
By
December 25, 2019 11:10 am