ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 7 വയസുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഏഴു വയസുകാരി വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ആള് കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു.
ഉന്നാവില്‍ 7 വയസുകാരി പീഡനത്തിനിരയായി
By
December 25, 2019 10:14 am