ന്യൂഡല്‍ഹി: പൗരത്വ ദേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക്. ഇന്ന് സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധം തുടരും. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നിരോധനാജ്ഞ ലംഘിച്ചായിരുന്നു പ്രതിഷേധം. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചിന് പിന്തുണമായി എത്തിയിരുന്നു. പൗരത്വ ഭേദഗതി പിന്‍വലിക്കുന്നതുവരെ സമരം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനം.
പൗരത്വ ഭേദഗതി: ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം പതിനഞ്ചാം ദിവസത്തിലേക്ക്
By
December 25, 2019 9:42 am