Breaking News

കോഴിക്കോട് യുഎപിഎ കേസ്: അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് സിപിഎം

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍ഐഎയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം. ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‌ സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെയാണ്‌ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top