Latest News

വസ്ത്രത്തില്‍ ആന്തരികാവയവങ്ങള്‍; ബയോളജി പഠിപ്പിക്കാന്‍ ക്ലാസിലെത്തിയ അധ്യാപികയെ കണ്ട് ഞെട്ടി കുട്ടികള്‍

മാഡ്രിഡ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരിക അവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ചെത്തിയ അധ്യാപിക വെറോണിക്ക ഡൂകെയാണ് ഇപ്പോള്‍ താരം. സ്പെയിനില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രം, ഇംഗ്ലീഷ്, സ്പാനിഷ്, ആര്‍ട്ട്, സാമൂഹ്യ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അധ്യാപികയാണ് വെറോണിക്ക ഡൂകെ. 43കാരിയായ അവര്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു വസ്ത്രത്തിന്റെ പരസ്യം കാണുന്നത്. സ്യൂട്ട് ഉപയോഗിച്ച് കുട്ടികളുടെ ബയോളജി പഠനം രസകരവും അനായാസവുമാക്കാം എന്ന ആശയത്തിന്റെ പുറത്താണ് അവര്‍ അത് തിരഞ്ഞെടുത്തത്.

വെറോണിക്കയ്ക്ക് ഒപ്പം ക്ലാസില്‍ എത്തിയ ഭര്‍ത്താവാണ്, ശരീരഘടന ചിത്രം പ്രിന്റ് ചെയ്ത വേഷത്തില്‍ അവര്‍ ക്ലാസ് എടുക്കുന്നതിന്റെ ചിത്രം പകര്‍ത്തിയത്. അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top