Kerala

ജാഗിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; തലക്ക് പിന്നിലേറ്റ മുറിവ് മരണകാരണം

തിരുവനന്തപുരം: മോഡലും അവതാരകയും ഗായികയുമായി ശ്രദ്ധേയായ ജാഗി ജോണി (45)ന്‍റെ മരണ കാരണം തലക്ക് പിന്നിലേറ്റ മുറിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതോടെ ജാഗിയുടെ മരണം കൂടുതൽ ദുരൂഹമായി. ഞായറാഴ്ച്ച ജാഗി മരണപ്പെട്ടെന്നും വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകിട്ടാണ് തിരുവനന്തപുരം കുറവൻകോണത്തെ വീട്ടിൽ ജാഗിയുടെ മൃതദേഹം കണ്ടത്. മരണം ഞായറാഴ്ച്ച സംഭവിച്ചിട്ടും സുഹൃത്തുക്കളോ അടുത്ത വീട്ടുകാരോ പോലും അറിഞ്ഞിട്ടില്ല. 


തലയിലെ മുറിവ് സ്വയം വീണാൽ സംഭവിക്കാവുന്നതാണെങ്കിലും ആരെങ്കിലും ബലമായി തള്ളിയിട്ടപ്പോൾ ഉണ്ടായതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.സംഭവത്തിൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ അവതാരികയും ഗായികയുമായ ജാഗി ജോണിനെ  ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  


അയൽവാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജാഗിക്കൊപ്പം അമ്മ മാത്രമാണ് താമസിച്ചിരുന്നത്.  ഫാറ്റില്‍ ആരുമായും ജാഗിക്ക് അടുപ്പം ഉണ്ടായിരുന്നില്ല. മോഡലിംഗ് രംഗത്ത് സജീവമായ ജാഗി ജോൺ, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top