Kerala

സിനിമാക്കാര്‍ക്ക് രാജ്യസ്‌നേഹമില്ല; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചത് തെറ്റ്: ബിജെപി

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത സിനിമാക്കാര്‍ക്കെതിരെ ബിജെപി. സിനിമാക്കാര്‍ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്‌നേഹമില്ല. ഇവര്‍ നികുതി അടയ്ക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്സ്, എൻഫോഴ്സ്മെൻറ് എന്നിവർ ശ്രദ്ധിക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വേണ്ട എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്.അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലയെന്നും അദ്ദേഹം വ്യക്തമാക്കി .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top