Latest News

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മഹാസഖ്യം; ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മഹാസഖ്യം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളോടെ കോണ്‍ഗ്രസ്, ജെഎംഎം, ആര്‍ജെഡി സഖ്യം അധികാരത്തിലേക്ക് വന്നു. ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഹേമന്ത് സോറന്‍ ഉന്നയിച്ചേക്കും. രഘുബര്‍ദാസ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരണമെന്ന് ഗവര്‍ണര്‍ രഘുബര്‍ദാസിനോട് അഭ്യര്‍ത്ഥിച്ചു.

30 സീറ്റുകള്‍ നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റുകള്‍ നേടി. ആര്‍ജെഡിക്ക് ഒരു സീറ്റാണ് കിട്ടിയത്. പൗരത്വമടക്കമുള്ള വിഷയങ്ങള്‍ പ്രധാന പ്രചാരണ വിഷയമാക്കിയ ജാര്‍ഖണ്ഡില്‍ പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top