സംയുക്ത സമരത്തില്‍ നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യ ശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎമ്മുമായി സഹകരിച്ച് സമരമില്ല; സംയുക്ത സമരത്തില്‍ നിലപാടാവര്‍ത്തിച്ച് മുല്ലപ്പള്ളി
By
December 23, 2019 11:57 am