കോഴിക്കോട്: പരശുറാം എക്സ്പ്രസിനെ പാളം തെറ്റിച്ച് അപകടപ്പെടുത്താന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിയതായും പാളങ്ങള്‍ കോണ്‍ക്രീറ്റ് സ്ളാബുകളില്‍ ഉറപ്പിക്കുന്ന ക്ലിപ്പുകള്‍ വേര്‍പ്പെടുത്തിയതായും കണ്ടെത്തി . ഇരുപതോളം ക്ലിപ്പുകളാണ് പാളത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത്. വടകര അയനിക്കാട് മേഖലയിലാണ് ട്രാക്കില്‍ അട്ടിമറി ശ്രമം കണ്ടെത്തിയത്.
ഇതുവഴി പരശുറാം എക്സ്പ്രസ് കടന്ന് പോകവെ ട്രെയില്‍ ആടിയുലയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പാളത്തില്‍ അപാകതയുള്ളതായി ലോക്കോ പൈലറ്റിന് ബോദ്ധ്യപ്പെട്ടത്. തുടര്‍ന്ന് വടകര സ്റ്റേഷനില്‍ എത്തിയപ്പോള്‍ സംഭവം രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തതിനുശേഷമാണ് യാത്ര തുടര്‍ന്നത്. ലോക്കോ പൈലറ്റിന്റെ സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് റെയില്‍വേ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അയനിക്കാട് പെട്രോള്‍ പമ്പിന്റെ പിന്‍വശത്തായി പാളത്തില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തി വച്ചതായി കണ്ടെത്തി. ഏകദേശം അമ്പത് മീറ്ററോളം നീളത്തില്‍ പാറകഷ്ണങ്ങള്‍ നിരത്തിവച്ചിരുന്നു.