പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത. പല നഗരങ്ങളിലും ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ദില്ലിക്കടുത്ത് ഗാസിയാബാദിലും ഇന്ന് രാവിലെ പത്തുമണിവരെ മൊബൈല്‍ ഇനറര്‍നെറ്റ് നിയന്ത്രിച്ചിട്ടുണ്ട്. ലക്നൗവിലും മീററ്റിലും ബിജ്നോറിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. സര്‍വകലാശാലകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ആറ് പേര് മരിച്ചിരുന്നു. പലയിടത്തും വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ പ്രതിഷേധം: യുപിയില്‍ 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
By
December 21, 2019 7:39 am