മുന്‍മന്ത്രിയും, എംഎല്‍എയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു. കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.
പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. 2006ലാണ് കുട്ടനാട്ടില്‍ നിന്നും ആദ്യമായി എംഎല്‍എ ആയത്
എന്‍സിപി സംസ്ഥാന അധ്യക്ഷനാണ് തോമസ് ചാണ്ടി. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന് അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകര സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍