Latest News

രാംലീലയില്‍ പ്രധാനമന്ത്രിക്ക് നേരെ ഭീകരരുടെ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടാന്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ 22-ന് രാംലീല മൈതാനത്തു മോദിക്കു നേരെ ആക്രമണം നടത്താനാണ് ഭീകരര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലെ കോളനികളുമായി ബന്ധപ്പെട്ട് മോദി 22-ന് രാംലീലയില്‍ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസിനും എസ്പിജിക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലാണ് മോദിയെ ലക്ഷ്യമിടുന്നതെന്നാണു ഏജന്‍സികള്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top