കാസര്‍ഗോഡ്: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇന്നലെ കാസര്‍ഗോഡ് ഹൊസങ്കടിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി
By
December 20, 2019 8:32 am